കുറ്റ്യാടി: കുറ്റ്യാടിയിലെ രാസ ലഹരി സെക്സ് റാക്കറ്റ് വിഷയത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. ഇരകളുടെ വെളിപ്പെടുത്തലുകളെ മുഖവിലക്കെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും,മറിച്ചുള്ള പ്രസ്ഥാനവനകൾ അന്വേഷണം വഴിമാറ്റുന്നതിന്റെ ഭാഗമാണെന്നും യോഗം വിലയിരുത്തി.
വിഷയത്തിൽ ചെക്കുവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു ആഴ്ചകൾ പിന്നിട്ടതിന് ശേഷം ഒരു അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. പ്രതികൾകൾക്കുള്ള വയനാട് റിസോർട്ട് പെൺ വാണിഭ ബന്ധം, കോഴിക്കോട് ലഹരി മാഫിയയുമായുള്ള ഇടപാട്, കേസിലെ പ്രമുഖരുടെ സാനിധ്യം, അധികാരികൾ എം.ഡി എം.എ.വാങ്ങിയതുൾപ്പടെ ഇരകളുടെ വെളിപ്പെടുത്തലുകളിൽ നടപടികൾ വേഗത്തിലാക്കണമെന്നും, അല്ലാത്ത പക്ഷം സ്ത്രീകളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാനും കമ്മിറ്റി തീരുമാനമെടുത്തു.
യോഗത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അസ്മ റഫീക്ക്, സെക്രട്ടറി മുനീറ ഫിറോസ്, സമീറ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Kuttiadi drug case Investigation should be intensified Women India Movement