കക്കട്ടിൽ:(kuttiadi.truevisionnews.com)ജനദ്രോഹ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരം ശക്തിപ്പെടുത്തുമെന്നും ഇത്തരം സമരങ്ങളെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.കെ. പ്രവീൺ കുമാർ.
വട്ടോളിയിൽ നടന്ന കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വി.എം.ചന്ദ്രൻ, കെ.ടി.ജയിംസ്, പ്രമോദ് കക്കട്ടിൽ, ശ്രിജേഷ് ഊരത്ത്), അഡ്വ.കെ.എം.രഘുനാഥ്, പി.കെ.സുരേഷ്, കെ.പി.ജീവാനന്ദൻ, പി.പി.അശോകൻ, കെ.കെ.രാജൻ, വി.എം.കുഞ്ഞിക്കണ്ണൻ, ജമാൽ മൊകേരി, വി.വി.വിനോദൻ, എ.ഗോപിദാസ്, കുനിയിൽ അനന്തൻ, ഒ.വനജ, റാഷിദ് വട്ടോളി, ബീന കുളങ്ങരത്ത്, വിനോദൻ.സി.പി, കെ.അജിൻ, എൻ.പി.ജിതേഷ്, ടി.വി.രാഹുൽ, വി.കെ.മമ്മു എന്നിവർ പ്രസംഗിച്ചു
Kunnummal Mandal Congress workshop held in Vattoli inaugurated