കുറ്റ്യാടി : (kuttiadi.truevisionnews.com) ഓണത്തിന് റേഷൻ അലോട്ട്മെന്റ് തരില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എ ഐ ടി യു സി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികളടെ മാർച്ച് സഘടിപ്പിച്ചു. മാർച്ച് ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വരുന്ന ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് അരിയുടെ സ്പെഷ്യൽ അലോട്ട്മെന്റ് നൽകണമെന്നും മുൻ ഗണേതര വിഭാഗത്തിന് ഗോതമ്പ് അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് കേരള ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രഹ്ലാദ് ജോഷിയെ നേരിൽ കണ്ട് നിവേദനം നൽകി.


കൂടി കാഴ്ചയിൽ സപെഷ്യൽ അരി ഓണത്തിന് നൽകാൻ കഴിയില്ലെന്ന നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തൊഴിലാളികളുടെ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ എ ഐ ടി യു സി സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു. അതിന്റെ ഭാഗമായാണ് കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയത്.
സി രാജീവൻ അധ്യഷത വഹിച്ചു. കെ കെ മോഹൻദാസ് ,പി ഭാസ്കരൻ : ഇ രാധാകൃഷ്ണൻ ടി സുഗതൻ, സി സുരേന്ദ്രൻ , ബാബു കക്കാട്ട്, കമല സുമാലയം, എം മനോജൻ പ്രസംഗിച്ചു
Ration allotment should be given to the non caste community Onam AITUC