തൊട്ടില്‍പ്പാലം:(kuttiadi.truevisionnews.com)കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അവര്‍കളുടെ 107 മത് ജന്മദിനം ആചരിച്ചു. കേരള ജനതയ്ക്കും പാര്‍ട്ടിക്കും സുരക്ഷിത ബോധം പകര്‍ന്നനേതാവാണ് കെ. കരുണാകരന്‍ എന്ന് യോഗം വിലയിരുത്തി. ബ്ലോക്ക് പ്രസിഡണ്ട് ജമാലിന്റെ അധ്യക്ഷതയില്‍ ഡിസിസി മെമ്പര്‍ കോരന്‍കോട് മൊയ്തു ഉദ്ഘാടനം ചെയ്തു
.ആശംസകള്‍ നേര്‍ന്നുകൊണ്ട് പി അരവിന്ദാക്ഷന്‍, ഒ രവീന്ദ്രന്‍, കെ കുഞ്ഞാലി, പി കെ സുരേന്ദ്രന്‍, കെ പി ബിജു, ബി സത്യനാഥ്, കെ പി പത്മനാഭന്‍, മുകുന്ദന്‍ മരുതോങ്കര, ആര്‍ സജീവന്‍, കെ അര്‍ജുന്‍, വി പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു.
Congress Celebrated K Karunakaran birthday