കാവിലുംപാറ:(kuttiadi.truevisionnews.com ) കോഴിക്കോട് കാവിലുംപാറയിൽ തേങ്ങാ കള്ളന്മാർ പതിവ്. തേങ്ങയ്ക്ക് വില കുതിച്ചുയർന്നതോടെ തേങ്ങാ പുരയ്ക്കും തോട്ടത്തിനും കാവലിരിക്കേണ്ട സ്ഥിതിയാണ് നാളികേര കർഷകർ.
മാർക്കറ്റിൽ തേങ്ങയ്ക്ക് പൊന്നും വിലയാണുള്ളത് . ഒരു കിലോ പച്ച തേങ്ങയ്ക്ക് 80 രൂപ നൽകണം.വിലയുയർന്നതോടെ നാളികേര കർഷകരും പ്രതീക്ഷയിലാണ്. പരിചരണമില്ലാതെ കിടന്നിരുന്ന തോട്ടങ്ങളെല്ലാം സജീവമായി. ഇതിനിടയിലാണ് തേങ്ങാ കള്ളന്മാരുടെ ശല്യം പതിവാകുന്നത്.
മരുതോങ്കര പഞ്ചായത്തിലെ മുളൻകുന്ന്, കാവിലുംപാറ പഞ്ചായത്തിലെ വളയംകോട്, കൂടൽ, ചീത്തപ്പാട് പ്രദേശങ്ങളിലാണ് വ്യാപക മോഷണം. നിലത്തുവീണത് മാത്രമല്ല, തെങ്ങിൽ കയറിയും തേങ്ങാക്കൂട്ടിൽ നിന്നും തേങ്ങ മോഷണം നടക്കുന്നുണ്ട്. വീട്ടാവശ്യത്തിനായി കരുതി വെച്ചതടക്കം കള്ളന്മാർ കൊണ്ടുപോകുന്ന സ്ഥിതിയാണ്.
ഗുണമേറെയുള്ള കുറ്റ്യാടിയിലെ തേങ്ങയ്ക്ക് ഡിമാൻഡ് ഏറെയാണ്. ചെറുകിട കച്ചവടക്കാർ ശേഖരിച്ചു വെച്ച തേങ്ങ വരെ മോഷണം പോയി. നാളികേര തോട്ടങ്ങളിലേക്കുള്ള പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷണം പെരുകിയതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സുരക്ഷാ ആവശ്യപ്പെട്ട് തൊട്ടിൽപ്പാലം പോലീസ് സ്റ്റേറ്റിനിലും നാട്ടുകാർ പരാതി നല്കിയയിട്ടുണ്ട്.
Coconut thieves are common in Kavilumpara