കക്കട്ടിൽ : (kuttiadi.truevisionnews.com ) വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിലുള്ള ഉപയോഗിക്കാത്തതും, കാലാവധി കഴിയാത്തതുമായ മരുന്നുകൾ ശേഖരിച്ച് മാതൃകയായി. എടച്ചേരി തണൽ ഭാരവാഹികൾക്ക് കൈമാറി.
വിദ്യാലയത്തിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കാളികളായി. പ്രധാന അധ്യാപിക വി പി ശ്രീജ, ജെ ആർ,സി കൗൺസിലർമാരായ സഹദ് ടി, ഫഹീമ വി കെ, രജിന വി പി, എന്നിവർ നേതൃത്വം നൽകി. എടച്ചേരി തണലിനു വേണ്ടി മൂസ്സ കുറുങ്ങോട്ട് (പ്രസിഡന്റ്) രാജൻ മാണിക്കോത്ത് (അഡ്മിനിസ്ട്രേറ്റർ) അരുൺ (അസിസ്റ്റന്റ് മാനേജർ) എന്നിവർ ഏറ്റുവാങ്ങി.
JRC unit at Vattoli Sanskrit High School collects medicines