കുറ്റ്യാടി: 'വാക്കിന്റെ യുവശക്തി' മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ മുഖമാസികയായ ധാര ക്യാമ്പയിന് കുന്നുമ്മല്‍ ബ്ലോക്കില്‍ തുടക്കമായി. ബ്ലോക്ക് തല ഉദ്ഘാടനം മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരം കരസ്ഥമാക്കിയ ഡോ. സച്ചിത്തിനെ ആദ്യവരിക്കാരനാക്കി നിര്‍വഹിച്ചു.
കുന്നുമ്മല്‍ ബ്ലോക്ക് സെക്രട്ടറി സെക്രട്ടറി എം.കെ നികേഷ്, പ്രസിഡന്റ് കെ. രജില്‍, ട്രഷറര്‍ വി.ആര്‍ വിജിത്ത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി.പി നിഖില്‍, ശരണ്‍ റാം, പ്രവിത്ത് കുമാര്‍, സുനില്‍ എന്നിവര്‍ സംസാരിച്ചു.


DYFI magazine 'Dhara' campaign begins kunnummal block