മൊകേരി: കുന്നുമ്മല്‍ പഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും മൊകേരിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. നടീല്‍ വസ്തുക്കളുടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സൗജന്യമായി പച്ചക്കറി വിത്ത് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സി.പി സജിത അധ്യക്ഷയായി. കൃഷി അസി. ഡയറക്ടര്‍ കെ.ഇ നൗഷാദ്, പഞ്ചായത്ത് അംഗം എ. രതീഷ്, കെ.പി ബാബു, എം.എന്‍ രാജന്‍, സി. നാരായണന്‍, എന്‍.വി ചന്ദ്രന്‍, അസിസ്റ്റന്റ കൃഷി ഓഫീസര്‍ എം. സൈനബ എന്നിവര്‍ സംസാരിച്ചു.


Farmers Assembly and Njattuvela market organized in Mokeri