മുടി തീരെ വളരുന്നില്ലേ? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ .....

     മുടി തീരെ വളരുന്നില്ലേ?  ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ .....
Jul 2, 2025 02:38 PM | By Susmitha Surendran

(truevisionnews.com) നീളമുള്ളതും കട്ടിയുള്ളതുമായ മുടി എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒരു കാര്യമാണ് . മുടി വളര്‍ത്തുക എന്നത് കുറച്ച് കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. എത്രയൊക്കെ നന്നായി നോക്കിയാലും പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുടി വളരണം എന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുടി തഴച്ചുവളരാന്‍ കുറച്ച് എളുപ്പവഴികളാണ് ചുവടെ...

സമീകൃതാഹാരം കഴിക്കുക. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും മുടിവളര്‍ച്ചയെ സഹായിക്കാനും സഹായിക്കും. വെളിച്ചെണ്ണ മുടിക്ക് ഒരു മികച്ച എണ്ണയാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടി ആരോഗ്യകരമാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

പുളിപ്പിച്ച കഞ്ഞിവെള്ളം മുടിക്ക് കണ്ടീഷണറായി ഉപയോഗിക്കാം. ഇത് മുടിക്ക് തിളക്കവും മിനുസവും നല്‍കും. മൃദലവും മുടിക്ക് ഇണങ്ങുന്നതുമായ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ പതുക്കെ ഉരച്ചു കഴുകുക. പേരയിലയും ആര്യവേപ്പിലയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഇവ രണ്ടും ചേര്‍ത്ത് അരച്ച് മുടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റാനും മുടിക്ക് ബലം നല്‍കാനും സഹായിക്കും.



To grow hair try this

Next TV

Related Stories
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
Top Stories










News Roundup






//Truevisionall