കക്കട്ടിൽ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊല ചെയ്യപ്പെട്ട സിപിഎം പ്രവർത്തകൻ അമ്പലക്കുളങ്ങരയിലെ കെ.പി.രവീന്ദ്രന്റെ 21-ാം രക്തസാക്ഷി ദിനം സിപിഎം നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് ബലികുടീരത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് പുഷ്പചക്രം അർപിച്ചു.


തുടർന്ന് നടന്ന അനുസ്മരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അജിത നടേമ്മൽ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ പി. നാണു, കെ.ടി.രാജൻ, പി.എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രകടനവും നടന്നു. കെ. ശശീന്ദ്രൻ, ഒബാലൻ, രാധിക ചിറയിൽ, ശീധരൻ മൊകേരി എന്നിവർ നേതൃത്വം നൽകി.
#Remembering #KPRaveendran #CPM #organizes #memorial #service