ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കു ചേരണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. 'പണിയാം പുതുവലയം പറന്നിറങ്ങും ലഹരിക്കഴുകനെ അകറ്റാം' എന്ന സന്ദേശവുമായി നരിക്കൂട്ടുംച്ചാല്‍ ലഹരി വിരുദ്ധ സര്‍വ്വ കക്ഷി കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നരിക്കൂട്ടുംച്ചാല്‍ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി ചങ്ങലയില്‍ കണ്ണികളായി. ചെയര്‍മാന്‍ പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. നാദാപുരം ഡിവൈഎസ്പി എം.പി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ സുനില്‍, വാര്‍ഡ് മെമ്പര്‍ ടി.കെ കുട്ട്യാലി, കണ്‍വീനവര്‍ കൂരാറ വിനോദന്‍, എസ്.ജെ സജീവ് കുമാര്‍, കെ രാധാകൃഷ്ണന്‍, ടി. സുരേഷ് ബാബു, അനൂപ് കുമാര്‍, കെ.കെ രവീന്ദ്രന്‍, സത്യന്‍ ലാസ്യം, പി.പി ദിനേശന്‍, സിദ്ധാര്‍ഥ് നരിക്കൂട്ടുംച്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
#form #human #chain #against #drug #addiction