കുറ്റ്യാടി : (kuttiadi.truevisionnews.com) പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് വിദ്യാർത്ഥിനിയുടെ പരാതി. ലഹരി ഉപയോഗിച്ച് ബോധമില്ലാതെ വീട്ടിൽ അക്രമസക്തമായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ.


ചേരാപുരം സ്വദേശി മഠത്തിൽ വീട്ടിൽ ഷിജിൻ (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തീക്കുനി മഠത്തിൽ എന്ന വീട്ടിൽ വച്ച് പ്രതി ലഹരി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പെരുമാറുകയായിരുന്നു.തുടർന്ന് പ്രതിയുടെ ഇളയമ്മയുടെ മകൾ പൊലീസിനെ വിവരം അറിയിച്ചു.
പ്രതിയുടെ പേരിൽ എസ് ഐ ജയൻ സ്വമേധയാ കേസ് എടുത്തശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
#child #called #police #police #took #custody #young #man #lost #consciousness #violent #due #intoxication