Apr 9, 2025 04:25 PM

കുറ്റ്യാടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി എംഐയുപി സ്കൂളിന്റെ സ്ഥലംമാറ്റവും നവീകരണവും യാഥാര്‍ഥ്യമാവുന്നു. കുറ്റ്യാടി ടൗണില്‍നിന്ന് മാറി ഊരത്ത് -വളയന്നൂര്‍ റോഡില്‍ കടമണ്ണില്‍ പറമ്പിലാണ് എംഐയുപിക്ക് പുതിയ കെട്ടിടം വരുന്നത്.

മാനേജർ കുണ്ടാഞ്ചേരി അബൂബക്കര്‍ ഹാജി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ വാര്‍ഷികം കലാബ്ദി എന്ന പേരില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പൊലീസ് സര്‍ക്കിള്‍ ഓഫിസര്‍ കൈലാസ് നാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ചു നടന്ന ടാഗോര്‍ ഫെസ്റ്റില്‍ ഡോ. സച്ചിത്ത് മുഖ്യതിഥിയായി. പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക പി. ജമീല സ്വാഗതം പറഞ്ഞു. എസ്ആര്‍ജി കണ്‍വീനര്‍ വി. അപര്‍ണ റിപ്പോര്‍ട്ട് വായിച്ചു.

ഉപജില്ലയിലെ മികച്ച വിദ്യാരംഗം കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.ആര്‍ അഫീഫിനെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷമീന കെ.കെ, ടാഗോര്‍ പ്രിന്‍സിപ്പല്‍ മേഴ്സി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എ.സി അബ്ദുല്‍ മജീദ്, ഹാഷിം നമ്പാട്ടില്‍, സബിനാ മോഹന്‍, അബ്ദുല്‍ ലത്തീഫ്, പിടിഎ വൈസ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍, എംപിടിഎ പ്രസിഡന്റ് സുമയ്യ, കെ.പി അബ്ദുല്‍ മജീദ്, ടാഗോര്‍ എംപിടിഎ പ്രസിഡന്റ് ഷഫീദ, എന്‍.പി സക്കീര്‍, നാസര്‍ തയ്യുള്ളതില്‍, എ. മുഹമ്മദ് ഷരീഫ്, അഫീഫ എം., സറീന കെ.കെ, ഷൈമ വി.എം, ഷഫീക്ക് എം., ബാബു വി., വിജീഷ് എ.കെ, ജിതിന്‍ പി.കെ, അബ്ദുല്‍ അസീസ്, സറീന പി., രമ്യ കെ.ജെ., ചന്ദ്രി എം., നീതു പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. കെപിആര്‍ അഫീഫ് നന്ദി പറഞ്ഞു.



#Kuttiadi #MIUP #School #relocation #renovation #reality

Next TV

Top Stories










News Roundup