കുറ്റ്യാടി: നാദാപുരം സംസ്ഥാന പാതയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഓത്യോട്ട് ബൈപാസിനു സ്ഥലെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2.60 കോടി രൂപ അനുവദിച്ചതായി ഇ.കെ വിജയന്‍ എം.എല്‍.എ.


നാദാപുരം റോഡില്‍ നിന്ന് തുടങ്ങുന്ന 1.60 കിലോമീറ്റര്‍ ദൂരമുള്ള നരിക്കൂട്ടുംച്ചാലില്‍ റേഷന്‍ കട - ഓത്യോട്ട്പാലം റോഡ് വീതി കൂട്ടിയാണ് പുതിയ ബൈപാസ് നിര്‍മ്മിക്കുക. കായക്കൊടി ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഈ റോഡ് 12 മീറ്റര്‍ വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനാണ് തുക അനുവദിച്ചത്.
പ്രസ്തുത റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് നാലുവര്‍ഷം മുമ്പ് ആറു കോടി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. നിരവധി തവണ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും സ്ഥലം സൗജന്യമായി വിട്ടുതരാന്‍ ഉടമകള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവായതെന്നും അടിയന്തിര പ്രാധാന്യത്തോടെ റവന്യു വകുപ്പ് മുഖേന ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. കോഴിക്കോട് -നാദാപുരം സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന 36 കോടിയുടെ കുറ്റ്യാടി ബൈപാസ് നിര്‍മാണത്തിലിരിക്കുകയാണ്.
ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് പൂര്‍ണമായും കുറ്റ്യാടി പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ ഓത്യോട്ട് ബൈപാസ് പൂര്‍ണമായും കായക്കൊടി പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.
#second #bypass #Kuttiadi #becoming #reality