കുറ്റ്യാടി: അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അയവിറക്കി കുറ്റ്യാടിയിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.


സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന സംഗീത പരിപാടി 25 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വെച്ച് നടക്കും.
ഗാനരചയിതാവ് ഇ.വി.വത്സൻ ഉദ്ഘാടനം ചെയ്യും.ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി പ്രഗൽഭരായ പതിനാറോളം ഗായകർ ജയചന്ദ്രൻ പാടി അവിസ്മരണീയമാക്കിയ ഗാനങ്ങൾ ആലപിക്കും.
ഗായകൻ ജയചന്ദ്രന് സബർമതിയുടെയും കുറ്റ്യാടിയുടെയും സ്മൃതിയായിരിക്കും പരിപാടിയെന്ന് സബർമതി ഭാരവാഹികളായ എസ്.ജെ.സജീവ് കുമാർ, ബാലൻ തളിയിൽ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
#Jayachandran #Smriti #GanaSandhya #Kuttiadi