തൊട്ടിൽപാലം: ചാത്തങ്കോട്ട് നട എ.ജെ.ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി. ഒമ്പതാം ബാച്ച് നടത്തിയ പരേഡ് പ്രൗഢ ഗംഭീര കാഴ്ചയായി.


തൊട്ടിൽപ്പാലം പോലിസ് എസ്എച്ച്‌ഒ പി.കെ.ജിതേഷ് സല്യൂട്ട് സ്വീകരിച്ചു. സ്‌കൂൾ മാനേജർ ഫാദർ സിജോ എടക്കരോട്ട്, സ്റ്റാൻഡിങ്ങ് ചെയർപേഴ്‌സൺ സാലി സജി, പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ, എച്ച്‌എം ജയ ജേക്കബ്, പി.ടി.എ.പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ, നിനീഷ്, സിനി ബോസ്, പി.കെ.സുഗുണൻ എന്നിവർ സംബന്ധിച്ചു.
ആദീഷ് പി.സുനിൽ, മീവ ഐ ലിൻ ബോസ്, അഷിൻ കെ, മയൂഖ മനോജ് എന്നിവർ പരേഡ് നയിച്ചു. മികച്ച കേഡറ്റുകളായ ഷർമിൽ ദേവ്, അനുഷ്‌ക ദിയ, അമൻ സിയാൻ, ഷിനവൃത്ത എന്നിവർക്ക് ഉപഹാരം നൽകി.
#chathankottnada #AJJohnMemorial #Higher #Secondary School #police #step #passing #out #parade