കക്കട്ടിൽ: (kuttiadi.truevisionnews.com) വിദ്യാർത്ഥികളുൾപ്പടെയുള്ള സ്ഥിരം യാത്രക്കാരെ വലച്ച് കെ സ് ആർ ടി സി. തൊട്ടിൽപ്പാലം ഡിപ്പോയിലെ ആർ എൻ എ 706 ബസ്സാണ് കഴിഞ്ഞ രണ്ടു ദിവസമായി പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചത്.


കിഴക്കൻ മലയോരമേഘലയായ കുമ്പളചോലയിൽ നിന്ന് രാവിലെ 7.45ന് പുറപ്പെട്ട് 10.15 ന് കണ്ണൂരിൽ എത്തിക്കേണ്ട ബസാണിത്. ഒരാഴ്ച മുൻപ് തകരാറുകൾ പരിഹരിച്ച ബസാണ് വീണ്ടും പാതിവഴിയിൽ തകരാറിലായത്.
15വർഷത്തോളം പഴക്കമുള്ള ബസ്സുകളാണ് ലാഭകരമായ ഈ റൂട്ടിലേക്ക് സർവീസ് നടത്തുന്നതെന്ന പരാതി യാത്രക്കാർക്കിടയിലുണ്ട്. 18000 രൂപ വരെ കളക്ഷൻ ലഭിക്കുന്ന കുമ്പളച്ചോല -കണ്ണൂർ റൂട്ടിനോടുള്ള അധികൃതരുടെ നിലപാടിൽ യാത്രക്കാർക്ക് അമർഷമുണ്ട്.
ആവശ്യത്തിന് ബസ് ഇല്ലാത്തതിനാൽ ഇടയ്ക്ക് സർവീസ് മുടക്കം പതിവാക്കുന്നത് കാരണം യാത്രക്കാർക്ക് സ്വകാര്യബസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
തിരക്കേറിയ കുറ്റ്യാടി -തലശ്ശേരി റൂട്ടിൽ വിദ്യാർത്ഥികൾ പോലും യാത്രക്ലെശം നേരിടുമ്പോൾ കെ. സ്. ആർ. ടി. സി കാണിക്കുന്ന അവഗണനക്കെതിരെ പ്രധിഷേധം ശക്തമാണ്.
#KSRTC #Bus #Thottilpalam #depot #ending #journey #halfway