കക്കട്ടിൽ: (kuttiadi.truevisionnews.com) മലബാറിലെ ചിരപുരാതനവും പ്രസിദ്ധവുമായ വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം.


വൈകീട്ട് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിനെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. തുടർന്ന് പ്രഭാഷണം, സോപാന സംഗീതം, 23 ന് വൈകീട്ട് സംസ്കാരിക സദസ് കെ.പി.കുഞ്ഞന്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
രാത്രി കോഴിക്കോട് രംഗഭാഷയുടെ നാടകം- മിഠായി തെരുവ്, 24 ന് മെഗാതിരുവാതിര, കൈകൊട്ടിക്കളി, പാട്ട് ഫാമിലിയുടെ ഗാനമേള, 25 ന് പുനഃപ്രതിഷ്ഠാദിനത്തിൽ താലപ്പൊലി, 26ന് മഹാശിവരാത്രി ദിനത്തിൽ സംഗീതാർച്ചന, ഇളനീർ വരവ്, അഭിഷേകം, തായമ്പക, ശിവരാത്രി പൂജ, പ്രദേശിക കലാപരിപാടികൾ, മെഗാ ഷോ എന്നിവ അരങ്ങേറും
#Shivaratri #celebrations #Vatoli #temple #begin #today