---
title: "എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് സ്‌കീം  മുട്ടക്കോഴികളെയും കോഴിക്കൂടും വിതരണം ചെയ്തു"
english_title: "#AJJohnMemorialHigherSecondarySchool #NSS #Scheme #distributed #laying #hens #chickencoop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269330/ajjohnmemorialhighersecondaryschool-nss-scheme-distributed-laying-hens-chickencoop"
published_at: "2025-02-10T21:13:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/67aa1f197ccb5_school_.jpg"
keywords: []
---

# എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് സ്‌കീം  മുട്ടക്കോഴികളെയും കോഴിക്കൂടും വിതരണം ചെയ്തു

> **Lead Summary:** **ചാത്തങ്കോട്ടുനട: ** എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതി പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് മുട്ടക്കോഴികളെയും കോഴിക്കൂടും വിതരണം ചെയ്തു.

## Article Content

**ചാത്തങ്കോട്ടുനട: ** എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതി പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് മുട്ടക്കോഴികളെയും കോഴിക്കൂടും വിതരണം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സിജോ എടക്കരോട്ട് , പ്രോഗ്രാം ഓഫീസർ സബിത എ.പി, പ്രബീഷ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്. എസ് വളണ്ടിയർമാർ ഗുണഭോക്താക്കളുടെ വീടുകളിൽ പോയി കോഴികളെയും കോഴിക്കൂടും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269330/ajjohnmemorialhighersecondaryschool-nss-scheme-distributed-laying-hens-chickencoop)