കക്കട്ടിൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് ക്ഷീരസംഗമം പാതിരിപ്പറ്റ മീത്തലെ വയലിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.


ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖ നായർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി കെ റീത്ത, ഒ പി ഷിജിൽ, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ കെ എം ജീജ, മനോജ് കുമാർ, ക്ഷീരവികസന ഓഫീസർ അബ്ദുൾ അഫീഫ്, ബിജു എസ് നായർ, പി എം സജിത്ത് എന്നിവർ സംസാരിച്ചു.
പി രവീന്ദ്രൻ, ദമയന്തി എന്നിവരെ ആദരിച്ചു. മികച്ച ക്ഷീരകർഷകർക്കും ഏറ്റവും കൂടുതൽ പാൽ അളന്ന വർക്കും ഉപഹാരം നൽകി. രാവിലെ നടന്ന കന്നുകാലി പ്രദർശനം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ എൻ കെ ലീല ഉദ്ഘാടനംചെയ്തു.
#Kunummal #Block #organized #Ksheer #Sangam