കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്തിൽ ആരംഭിച്ച പോഷകസമൃദ്ധി പദ്ധതിയുടെ ഭാഗമായി കോവുക്കുന്ന് വയലിൽ പച്ചക്കറി കൃഷി തുടങ്ങി.
ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈബ്രിഡ് പച്ചക്കറി തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡൻ്റ് ഒപി ഷിജിൽ നടീൽ ഉത്സവം ഉദ്ഘാടനംചെയ്തു.
വികസന സ്ഥിരംസമിതി അധ്യക്ഷ കെ ഉമ അധ്യക്ഷയായി. കൃഷി ഓഫിസർ എം ശ്രീഷ പദ്ധതി വിശദി കരിച്ചു.
അജിഷ, പി പി നാണു. റീന, ശ്രീജേഷ്, കൃഷി അസിസ്റ്റന്റ് എസ് ആർ ആര്യ എന്നിവർ സംസാരിച്ചു.
#Nutrition #Program #Cultivation #vegetables #started #Kovukunnu #field #Kuttyadi