#KavilumparaDialysisCenter | ശിലാ സ്ഥാപനം; കാവിലുംപാറ ഡയാലിസിസ് സെന്റർ തറക്കല്ലിടൽ നാളെ

#KavilumparaDialysisCenter | ശിലാ സ്ഥാപനം; കാവിലുംപാറ ഡയാലിസിസ് സെന്റർ  തറക്കല്ലിടൽ നാളെ
Jan 10, 2025 10:16 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) തണൽ കാവിലുംപാറയുടെയും ഡയാലിസിസ് സെന്ററിന്റെയും ശിലാ സ്ഥാപനം നാളെ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.

ചടങ്ങിൽ നാദാപുരം എം.ൽ.എ ഇ.കെ.വിജയൻ അധ്യക്ഷത വഹിക്കും.

തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് മുഖ്യാതിഥി ആയിരിക്കും.

ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഒ.പി.ക്ലിനിക്, പാലിയേറ്റീവ് കെയർ യൂണിറ്റ്, സ്നേഹവീട് തുടങ്ങിയവ പ്രവർത്തിക്കേണ്ട കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാർ , വിവിധ മത, രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെയും പ്രവാസി പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് കടിയങ്ങാട് തണലിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് പുറമെ മറ്റ് വിവിധ കലാപരിപാടികൾ, മാജിക്ക്ഷോ, ഗാനമേളയോടെ സമാപിക്കുമെന്ന് പി.പി സുരേഷ് ബാബു പി.ജി സത്യനാഥ്, സി.കെ ആശ്വാസി, കെ രാധാകൃഷ്ണൻ, സലാം ഒ.കെ, പോക്കർ അരിയാക്കി, ബീന തോമസ് എ.പി ഭാസ്ക‌രൻ എന്നിവർ അറിയിച്ചു.

#stone #establishment #Kavilumpara #Dialysis #Center #foundation #stone #laying #tomorrow

Next TV

Related Stories
ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

Jan 16, 2026 12:08 PM

ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന്...

Read More >>
കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

Jan 16, 2026 10:53 AM

കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെഎസ്ടിഎ കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം...

Read More >>
പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി  മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

Jan 15, 2026 12:09 PM

പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌...

Read More >>
Top Stories