വേളം: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ വലകെട്ട് മഹല്ലിൽ നിന്നും എസ്.ഡി.പി ഐ പ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി പുറത്താക്കിയ നടപടി തെറ്റാണെന്നും അവരെ മഹല്ലിൽ തിരിച്ചെടുക്കണമെന്നും വഖഫ് ബോർഡ് വിധി.
ഇവർക്ക് ജനറൽ ബോഡിയിൽ അംഗത്വം നൽകാനും, അവരിൽ നിന്നും വരിസംഖ്യ ഉൾപ്പെടെ സ്വീകരിക്കാനും വഖഫ് ബോർഡ് പുറപ്പെടുവിച്ച വിധിന്യായത്തിൽ ഉത്തരവിട്ടു.
എസ്.ഡി പി.ഐ പ്രവർത്തകർ ആയതിന്റെ പേരിൽ മുഹ്സിൻ, റഫീഖ് , ഷാദുലി, സാദിഖ് തുടങ്ങിയ എസ്.ഡി.പി ഐ പ്രവർത്തകരെയാണ് വേളം പഞ്ചായത്തിലെ വലക്കെട്ട് മഹല്ലിൽ നിന്നും ലീഗ് അനുകൂല കമ്മറ്റി പുറത്താക്കിയിരുന്നത്.
വേളം പുത്തലത്ത് നടന്ന ചില അനിഷ്ഠ സംഭവങ്ങളുടെ മറവിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത വലകെട്ട് മഹല്ലിൽ, മഹല്ല് കമ്മറ്റി ധൃതി പിടിച്ച് രാഷ്ട്രീയ ചായ്വിന്റെ പേരിലെടുത്ത തീരുമാനത്തിനാണ് വഖഫ് ബോർഡ് വിധിയിലൂടെ തിരുത്ത് വന്നിരിക്കുന്നത്.
മത സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന തെറ്റായ പ്രവണതകൾക്കാണ് ഈ വിധിയിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ ശാന്തിനഗർ ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് മോരങ്ങാട്ട് പ്രതികരിച്ചു.
#Waqf #Board #verdict #against #expulsion #SDPI #workers #Mahal.