വരിക്കോളി: (kuttiadi.truevisionnews.com) ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ വിഖ്യാത സാഹിത്യകാരൻ എം.ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.
സാഹിത്യകാരൻ സജീവൻ മൊകേരി അനുസ്മരണ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കാലമുള്ള കാലമത്രയും എം.ടി എന്ന രണ്ടക്ഷരം സാഹിത്യലോകത്ത് വെട്ടിത്തിളങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സി. കെ. നിജേഷ് സ്വാഗതം പറഞ്ഞു. സിജിന മനോജ്. പി. കെ അധ്യക്ഷത വഹിച്ചു.
വി. കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു.വിഷ്ണു വാസ് മഠത്തിൽ നന്ദി പറഞ്ഞു.
പാറോള്ളതിൽ ജാനു, കിഴക്കേ മലയിൽ ലീല, എടക്കുടി നാരായണി, ചെട്ടികുളങ്ങര ശോഭ, കാഞ്ഞായിന്റവിട നാരായണി തുടങ്ങിയവരുടെ നേതൃത്വത്തിൽ വടക്കൻ പാട്ടുകൾ അരങ്ങേറി.
തുടർന്ന് എം.ടി. തിരക്കഥ എഴുതി സംവിധാനം ചെയ്ത നിർമ്മാല്യം സിനിമാപ്രദർശനം സംഘടിപ്പിച്ചു.
#memory #Under #leadership #Jwala #Library #organized #commemoration