#theft | പട്ടാപ്പകൽ വീട്ടിലെ മോഷണം; മോഷ്ടിച്ച സ്വർണാഭരണങ്ങൾ സമീപത്തെ വീട്ടുപറമ്പിൽ ഉപേക്ഷിച്ച നിലയിൽ

#theft | പട്ടാപ്പകൽ വീട്ടിലെ മോഷണം; മോഷ്ടിച്ച സ്വർണാഭരണങ്ങൾ സമീപത്തെ വീട്ടുപറമ്പിൽ ഉപേക്ഷിച്ച നിലയിൽ
Sep 11, 2024 01:53 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)മരുതോങ്കര കള്ളാട് നവോദയ വായന ശാലക്ക് സമീപം പാലോത്ത് കുളങ്ങര ചന്ദ്രൻ്റെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ സമീപത്തെ വീട്ടുപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലിനാണ് നാലര ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചത്.

വീട്ടുകാർ ബന്ധുവിൻ്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു നാല് പവൻ്റെ പാദസരം രണ്ട് പവൻ്റെ വാച്ച് 50,000 രൂപയുടെ ഡയമണ്ട് മാല കമ്മൽ ടോർച്ച് 2000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്.

വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്ത് എത്തി തെളിവെടുക്കുകയും തൊട്ടിൽപാലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് എസ്.ഐ അൻവർ ഷായും സംഘവും മോഷണ വസ്തുക്കൾ കണ്ടെടുത്തത്.

ആഭരണങ്ങളെല്ലാം കണ്ടെത്തിയതായും പുല്ല് നിറഞ്ഞ സ്ഥലത്ത് എറിഞ്ഞതാവാമെന്നും എസ്.ഐ പറഞ്ഞു.

#stolen #gold #ornaments #were #left #yard #nearby #house

Next TV

Related Stories
സകാത്ത്: ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ഇസ്‌ലാമിക   സാമൂഹിക സുരക്ഷാ പദ്ധതി

Jan 5, 2026 04:11 PM

സകാത്ത്: ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ഇസ്‌ലാമിക സാമൂഹിക സുരക്ഷാ പദ്ധതി

ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ഇസ്‌ലാമിക സാമൂഹിക സുരക്ഷാ...

Read More >>
അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു  ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

Jan 4, 2026 04:30 PM

അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത്...

Read More >>
Top Stories

News Roundup