---
title: "#deliverydeath | കണ്ണീരിൽ മുങ്ങി; ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ  സംസ്കാരം ഇന്ന്   "
english_title: "#funeral #today #27 #year #old #woman #who #died #after #giving #birth "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234740/funeral-today-27-year-old-woman-who-died-after-giving-birth"
published_at: "2024-09-11T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1078ed36ce_WhatsApp_Image_2024-09-11_at_8.29.16_AM.jpeg"
keywords: []
---

# #deliverydeath | കണ്ണീരിൽ മുങ്ങി; ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ  സംസ്കാരം ഇന്ന്   

> **Lead Summary:** **കുറ്റ്യാടി:** ഉറ്റവരുടെയും നാടിൻ്റെയും പ്രിയങ്കരി, ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ ആകസ്മിക വേർപാടിൽ കണ്ണീരിൽ മുങ്ങി കായക്കൊടി ഗ്രാമം.

## Article Content

**കുറ്റ്യാടി:** ഉറ്റവരുടെയും നാടിൻ്റെയും പ്രിയങ്കരി, ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ ആകസ്മിക വേർപാടിൽ കണ്ണീരിൽ മുങ്ങി കായക്കൊടി ഗ്രാമം.

ഇന്നലെ പ്രസവത്തെ തുടർന്ന് മരിച്ച കായക്കൊടി സ്വദേശിനിയുടെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കായക്കൊടി ഐക്കൽ സ്വദേശി നാൻസി ( 27 ) ആണ് മരിച്ചത്.

കോഴിക്കോട് കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.

ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഭർത്താവ്: ജിതിൻ കൃഷ്ണ ,

അച്ഛൻ: ഐക്കൽ ചന്ദ്രൻ ,

അമ്മ : റീന,

സഹോദരി റിൻസി ( പൂജ ) 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234740/funeral-today-27-year-old-woman-who-died-after-giving-birth)