#arrest | മൊകേരിയിൽ വിദേശമദ്യവുമായി മധ്യവയസ്കൻ എക്സൈസ് ‌പിടിയിൽ

#arrest |  മൊകേരിയിൽ വിദേശമദ്യവുമായി മധ്യവയസ്കൻ എക്സൈസ് ‌പിടിയിൽ
Sep 5, 2024 10:48 AM | By ShafnaSherin

മൊകേരി : (kuttiadi.truevisionnews.com)മൊകേരി ടൗണിലും പരിസരങ്ങളിലുമായി അനധികൃത വിൽപനക്ക് വേണ്ടി സൂക്ഷിച്ച ആറ് കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ എക്സൈസ് പിടിയിൽ.

നടുപ്പൊയിൽ സ്വദേശി പുതിയോട്ടിൽ ധർമ്മരാജനെയാണ് (59) നാദാപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മൊകേരി ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ധർമരാജൻ പിടിയിലായത്.

എക്സൈസ് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.കെ.ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്.) വി.സി.വിജയൻ, സി.എം.സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഷിരാജ്, പി.പി.ശ്രീജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ.കെ.നിഷ, ഡ്രൈവർ ബബിൻ എന്നിവർ റെയ്ക്കിൽ പങ്കെടുത്തു.

പ്രതിയെ നാദാപുരം കോടതി രണ്ടാഴ്ച്ചത്തേക്ക് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

#Excise #arrests #middle #aged #man #foreign #liquor #Mokeri

Next TV

Related Stories
പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി  മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

Jan 15, 2026 12:09 PM

പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌...

Read More >>
പ്രതിഷേധം ; മൊകേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Jan 14, 2026 01:27 PM

പ്രതിഷേധം ; മൊകേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ്...

Read More >>
പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി

Jan 14, 2026 12:04 PM

പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി

കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി...

Read More >>
Top Stories