കുറ്റ്യാടി : (kuttiadi.truevisionnews.com)പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ചെടിച്ചട്ടികൾ കൊക്കൊഡാമ മാതൃകയിൽ നിർമിച്ച് വേളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് എസ് വളണ്ടിയർമാർ.
ചകിരിയും വളവും ചേർത്ത് മണ്ണ് ഊറുട്ടിയെടുത്ത് മുകളിൽ പായൽ കൊണ്ട് പൊതിഞ്ഞാണ് ഇവ നിർമിക്കുന്നത്.
വളരെ ലളിതമായി നിർമിക്കാവുന്നതും വിടിന്റെയും മറ്റും അകത്തളങ്ങളെ ഭംഗി കൂട്ടാൻ സഹായിക്കുന്നതുമാണെന്നതാണ് പ്രത്യേകത.
നിർമാണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫിസർ പി. കെ.റഈസ്, കെ. നിഷ, ഫസൽ, ലീഡർ അൻസിയ ഷെറിൻ നേതൃത്യം നൽകി.
#Plastic #free #plant #pots #NSS #volunteers #made #plant #pots #model #Kokodama







































_(8).jpeg)






