#waterlogging | വെള്ളക്കെട്ടിന് പരിഹാരമാകുന്നു; തീക്കുനി ടൗണിലെ തോട് നവീകരണത്തിന് 90 ലക്ഷംരൂപ വകയിരുത്തി

#waterlogging |  വെള്ളക്കെട്ടിന് പരിഹാരമാകുന്നു; തീക്കുനി ടൗണിലെ തോട് നവീകരണത്തിന് 90 ലക്ഷംരൂപ വകയിരുത്തി
Sep 1, 2024 05:07 PM | By ShafnaSherin

വേളം: (kuttiadi.truevisionnews.com)തീക്കുനി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. തീക്കുനി വാച്ചാൽ തോട് നവീകരണത്തിന് വേളം പഞ്ചായത്ത് 90 ലക്ഷം രൂപ വകയിരുത്തുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി ഫണ്ട് വകയിരുത്തിയത്. തോട് 292 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയത്തിലുമാണ് പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്നത്.

പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്‌താൽ തീക്കുനി ടൗണും പ്രദേശങ്ങളും പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.

അതോടെ കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ദുരിതത്തിലാണ് പ്രദേശവാസികൾ. ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് വെള്ളം കയറി വാഹന ഗതാഗാതം തടസ്സപ്പെടുന്നത്.

മഴ പെയ്യുന്നതോടെ ടൗണിലെ കടകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ പോലും വ്യാപാരികൾക്ക് കഴിയാറില്ല. വെള്ളം ഒഴുകി പ്പോകുന്നതിനുള്ള തോടുകൾക്ക് വേണ്ടത്ര വീതിയില്ലാത്തതിനാലാണ് ഇത്തരത്തിൽ വെള്ളം കയറിയിരിക്കുന്നത്.

#Solving #waterlogging #90lakhs #been #allocated #renovation #Theekuni

Next TV

Related Stories
മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

Nov 25, 2025 11:29 AM

മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

കെ മുകുന്ദൻ, അനുസ്‌മരണ...

Read More >>
Top Stories










News Roundup






Entertainment News