---
title: "#BJP |  റോഡേത് തോടേത്'; കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി ബി.ജെ.പി "
english_title: "#Road #BJP #staged  #wheel #stoppage #strike  #Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227640/road-bjp-staged-wheel-stoppage-strike-kuttyati"
published_at: "2024-08-12T13:00:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66b9ba39a2b7e_Untitled-3_copy.jpg"
keywords: []
---

# #BJP |  റോഡേത് തോടേത്'; കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി ബി.ജെ.പി 

> **Lead Summary:** ** കുറ്റ്യാടി: [**കുറ്റ്യാടി-കോഴിക്കോട് റോഡിന്റെ ശോചനാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി.

## Article Content

** കുറ്റ്യാടി: [**കുറ്റ്യാടി-കോഴിക്കോട് റോഡിന്റെ ശോചനാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചക്ര സ്തംഭന സമരം നടത്തി.

റോഡേത് തോടേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഫണ്ടില്ലാത്തതിനാൽ റോഡ് നിർമാണങ്ങൾ മുഴുവൻ നിലച്ചിരിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ പറഞ്ഞു.

കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് അധ്യക്ഷനായി. രാജ ഗോപാൽ പുറമേരി, കെ.എൻ. രാജൻ, കെ.പി. സുനിൽകുമാർ, രജീഷ് മണിയൂർ, മൈലിയോട്ട് രാജീവൻ, പി.കെ. രാജൻ, മുകുന്ദൻ പാതിരിപ്പറ്റ, പി.പി. അനീഷ്, രാധാകൃഷ്ണൻ അരൂർ, ടി.കെ. പ്രഭാകരൻ, കുമാരൻ അമ്പലക്കുള ങ്ങര തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227640/road-bjp-staged-wheel-stoppage-strike-kuttyati)