Aug 11, 2024 02:57 PM

കുറ്റ്യാടി : (kuttiadi.truevisionnews.com)മരുതോങ്കര സെയ്ൻറ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അഞ്ചാളുടെപേരിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു.

മർദ്ദനമേറ്റ എബ്സൺ വർഗീസ്, ലൂയി തോമസ് എന്നിവരുടെ പരാതിയിലാണ് സി.ആർ. അജിത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് ആളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് സ്‌കൂൾവിട്ട് മുള്ളൻകുന്ന് ടൗണിലെത്തിയ കെ.എസ്.യു. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവെക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

#KSU #Activists #beaten #up #Police #registered #case #against #five #people

Next TV

Top Stories