#RoshiAugustine | പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി-റീവൈസ്ഡ് എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിക്കും മന്ത്രി റോഷി അഗസ്റ്റിൻ

#RoshiAugustine | പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി-റീവൈസ്ഡ് എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിക്കും മന്ത്രി റോഷി അഗസ്റ്റിൻ
Jul 13, 2024 04:35 PM | By Adithya N P

കുറ്റ്യാടി : (kuttiadi.truevisionnews.com)പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ചോദ്യം ഉന്നയിച്ചു.

കുറ്റ്യാടി -പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മാർഗമായി പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് മാറും.

കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. നിലവിൽ 24 ശതമാനം പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതായും ഇടതുകരയിലെ സംരക്ഷണഭിത്തിയും, ഒരു അബട്മെൻ്റും, ഒരു പിയറും പൂർത്തീകരിച്ചതായും ജലവിഭവകുപ്പ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ 5 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കുന്നതിന് സാധിക്കും. കൂടാതെ ഉപ്പുവെള്ളം കയറുന്നത് തടയുകയും, ഭൂഗർഭ ജലലഭ്യത ഉറപ്പാക്കുകയും, കൃഷിയിടങ്ങളിൽ ജനൽ ലഭ്യത ഉറപ്പുവരുത്താനും സാധിക്കും.

കൂടാതെ ചെറുവണ്ണൂർ ,വേളം ഗ്രാമപഞ്ചായത്തുകളെ പാലം മുഖേന ബന്ധിപ്പിക്കാനും സാധിക്കും. പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കുന്നതിനായി , പദ്ധതിയുടെ എസ് പി വി ആയ കെ ഐ ഐ ഡിസി (KIIDC), ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ കരാർ 7/9/2020 ന് നടപ്പിലാക്കി.

തുടർന്ന് പദ്ധതി പ്രവർത്തികൾ പുരോഗമിച്ചെങ്കിലും കരാറുകാരൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. പ്രസ്തുത ഹർജിയുടെ അന്തിമവിധി 5/1/2024 നാണ് ലഭിച്ചത്.

തുടർന്ന് ചീഫ് സെക്രട്ടറി 17/4/ 2024ന് യോഗം ചേരുകയും ഒന്നാമത്തെയും, രണ്ടാമത്തെയും ബാലൻസ് ബില്ലും ,ബാക്കിയുള്ള പദ്ധതി പ്രവർത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇതിൻറെ അടിസ്ഥാനത്തിൽ പ്രശസ്ത ബില്ലുകൾ സൂക്ഷ്മ പരിശോധനയ്ക്കുശേഷം സമർപ്പിക്കുകയും ,കരാറുകാരന് പാർട്ട് ബില്ലുകൾ അനുവദിച്ച് നൽകുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ രൂപരേഖയും, റീവൈസഡ് എസ്റ്റിമേറ്റും, പരിശോധനയ്ക്കായി കോഴിക്കോട് എൻ ഐ ടി യിൽ സമർപ്പിക്കുകയും ,എൻ ഐ ടി ടീം പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട് .

കോഴിക്കോട്എൻ ഐ ടി യിൽ നിന്ന് പ്രസ്തുത റീവൈസഡ് എസ്റ്റിമേറ്റിന് അംഗീകാര ലഭിച്ചാലുടൻ തന്നെ ആയത് കിഫ്ബിക്ക് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ബഹുജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.

പേരാമ്പ്ര നിയോജകമണ്ഡലം എംഎൽഎ ആയ ടി പി രാമകൃഷ്ണനൊപ്പം ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Minister #Roshi #Augustine #submit #Revised #Estimates #Perincherikatau #Regulator #cum #Bridge #Project #KIFB

Next TV

Related Stories
തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

Dec 19, 2025 04:49 PM

തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

തൊഴിലുറപ്പ് അട്ടിമറി പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ...

Read More >>
ജാഗ്രതാ നിർദ്ദേശം; കായക്കൊടിയിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം പോലീസ്

Dec 19, 2025 03:22 PM

ജാഗ്രതാ നിർദ്ദേശം; കായക്കൊടിയിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം പോലീസ്

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം...

Read More >>
കരുതലായി കാവിലുംപാറ: വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകി

Dec 19, 2025 11:00 AM

കരുതലായി കാവിലുംപാറ: വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകി

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ...

Read More >>
കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു

Dec 18, 2025 02:46 PM

കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു

കുറ്റ്യാടി ചുരമിറങ്ങിയ ലോറി ബ്രേക്ക് നഷ്ടമായി പിക്കപ്പ് വാനിനെ ഇടിച്ചു...

Read More >>
Top Stories










News Roundup






Entertainment News