#KPKunjammatKuttyMaster | മേനോക്കി മണ്ണിൽ ; കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് ആദ്യ ഘട്ടം 1.405 കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ

#KPKunjammatKuttyMaster  |   മേനോക്കി മണ്ണിൽ ; കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് ആദ്യ ഘട്ടം 1.405 കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ
Jul 7, 2024 01:11 PM | By Sreenandana. MT

 കുറ്റ്യാടി:(kuttiadi.truevisionnews.com) പുഴയോരം ഇടിയുന്നത് സംബന്ധിച്ചുള്ള വിഷയം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചുമതലയേറ്റത്തിനു ശേഷം 2022 വർഷത്തിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷൻ ആയി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഏത് നിമിഷവും അപകടത്തിൽ ആകുന്ന അവസ്ഥ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെയും ശ്രദ്ധയിൽപ്പെടുത്തി . വിഷയം പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.

പ്രദേശവാസികളുടെ ആശങ്ക അറിയുന്നതിനാൽ, ഇക്കാര്യം നിരന്തരം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വേളം ഗ്രാമപഞ്ചായത്തിലെ മേനോക്കി മണ്ണിൽ ഭാഗത്ത് 99.50 ലക്ഷം രൂപയുടെ പ്രവർത്തിക്കും ,മണിയൂർ ഗ്രാമപഞ്ചായത്തിലെ വേങ്ങാടിക്കൽ ഭാഗത്ത് 41 ലക്ഷം രൂപയുടെ പ്രവർത്തിക്കുമാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത് . 

ഈ രണ്ടു പ്രവർത്തികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട് . മഴയുടെ  തീവ്രത കഴിഞ്ഞതിനുശേഷം ഈ രണ്ടു പ്രവർത്തികളും ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും. റിവർ മാനേജ്മെൻറ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു.

കുറ്റ്യാടി പുഴയോര സംരക്ഷണത്തിനായി 546.2 ലക്ഷം രൂപയുടെ 10 പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2024 -25 വർഷത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയതായും,ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അടിയന്തര പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

#Menoki #soil #1.405 #crore #rupees #sanctioned #first #phase #protect #Kuttyadi #riverbank #KPKunjammat #Kutty #Master

Next TV

Related Stories
 തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

Jan 19, 2026 01:43 PM

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

ഭക്ഷ്യവിഷബാധ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ...

Read More >>
ചുരത്തിൽ വികസനമില്ല; പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധം

Jan 19, 2026 12:35 PM

ചുരത്തിൽ വികസനമില്ല; പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധം

പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ...

Read More >>
ഉള്ളോളങ്ങള്‍ ; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു

Jan 19, 2026 11:51 AM

ഉള്ളോളങ്ങള്‍ ; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം...

Read More >>
താക്കോൽ കൈമാറി ; വേളത്ത് നിർധന യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി നാസർ

Jan 19, 2026 11:11 AM

താക്കോൽ കൈമാറി ; വേളത്ത് നിർധന യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി നാസർ

വേളത്ത് യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി...

Read More >>
തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

Jan 17, 2026 06:21 PM

തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

തെരുവ് നായ ആക്രമണം കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക്...

Read More >>
Top Stories