വട്ടോളി:(kuttiadi.truevisionnews.com) പാതിരിപ്പറ്റ മലയിൽ പീടികയിൽ ആർഎംപിഐ പ്രവർത്തകൻ എൻ.കെ.പൊക്കന്റെ വീടിന് നേർക്ക് ബോംബറിഞ്ഞ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാവുന്നു.
പോലിസ് സ്റ്റേഷൻ മാർച്ച് നടത്താൻ കുന്നുമ്മൽ പഞ്ചായത്ത് യുഡിഎഫ്-ആർഎംപിഐ കൺവെൻഷൻ തീരുമാനിച്ചു.കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


എ.പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, ജമാൽ മൊകേരി, എലിയാറ ആനന്ദൻ, ഇ.സി.ബാലൻ, പി.പി.അശോകൻ,എ.വി.നാസറുദ്ദിൻ, ഒ.വനജ, കുളങ്ങര ചന്ദ്രൻ, കെ. കെ. രാജൻ, ജി.പി.ഉസ്മാൻ, ലാലു എടക്കാട്ട് എന്നിവർ പ്രസംഗിച്ചു
#Pathipatta #bombardment #UDF #RMPI #to #agitation
















































