കുറ്റ്യാടി :(kuttiadi.truevisionnews.com) വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു.
ജില്ലയിലെ ആർടി ഓഫീസുകളിൽ നിന്നും പുതിയ പാസ് നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്തു. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് വിദ്യാർത്ഥികൾക്ക് യാത്രാപാസ് ഉപയോഗിക്കാൻ കഴിയുക.
പരമാവധി 27 വയസ് വരെ പ്രായമുള്ളവർക്കാണ് വിദ്യാർത്ഥി യാത്രാപാസ് അനുവദിക്കുക. യോഗത്തിൽ സബ് കളക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു.


കോഴിക്കോട് ആർ ടി ഒ ബി ആർ സുമേഷ്, വിദ്യാർത്ഥി സംഘടനകൾ, ബസുടമകൾ, പാരലൽ കോളേജ് അസോസിയേഷൻ, എയ്ഡഡ് കോളേജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആർടിസി, വിദ്യാഭ്യാസ ഓഫീസ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
#Student #Bus #Pass #The #old #will #continue #until #the #new #comes

















































