ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ

ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന  രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ
Jan 14, 2022 06:56 PM | By Vyshnavy Rajan

കുറ്റ്യാടി : ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്ര ഗവൺമെന്റ് കേരള സർക്കാരിന് നൽകേണ്ട ന്യായമായ സഹായങ്ങൾ പോലും രാഷ്ട്രീയ വൈരാഗ്യം മൂലം നിഷേധിക്കുകയാണെന്ന് സി.എൻ. ചന്ദ്രൻ പറഞ്ഞു.

ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് കേരളഞ്ഞിലെ യു.ഡി എഫ് നേതൃത്വം തയ്യാറാവുന്നില്ല. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ കേരള സർക്കാർ മാതൃകാ പരമായ പ്രവർത്തനമാണ് നടത്തി വരുന്നത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം തിരുത്തുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി സി.പി.ഐ. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 17 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേഭത്തിന്റെ ഭാഗമായി കുറ്റ്യാടി പോസ്റ്റോഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം സി.പി.ഐ കുറ്റ്യാടി മന്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി എം.പി. കുഞ്ഞിരാമൻ നയിക്കുന്ന വാഹന പ്രചരണ ജാഥ മുള്ളൻ കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു.


സി.പി.ഐ. ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ . കെ.പി. നാണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.സുരേഷ് ബാബു, കെ.കെ. മോഹൻദാസ് , റീന സുരേഷ്, ടി.സുരേന്ദ്രൻ , വി.ബാലൻ സംസാരിച്ചു.

Start of march; The center is showing Kerala Neglect due to political animosity - C.N. The moon

Next TV

Related Stories
മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

Nov 25, 2025 11:29 AM

മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

കെ മുകുന്ദൻ, അനുസ്‌മരണ...

Read More >>
കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് യൂഡിഎഫ്

Nov 24, 2025 12:28 PM

കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് യൂഡിഎഫ്

തദ്ദേശതിരഞ്ഞെടുപ്പ് പഞ്ചായത്ത് കൺവെൻഷൻ , യുഡിഫ്...

Read More >>
Top Stories










News Roundup






Entertainment News