തേങ്ങയ്ക്ക് 85 രൂപ വില ? കുറ്റ്യാടി മേഖലയിൽ നിന്ന് സംഭരിക്കുന്നത് ഏഴേമുക്കാൽ ലക്ഷം തേങ്ങ

തേങ്ങയ്ക്ക് 85 രൂപ വില ? കുറ്റ്യാടി മേഖലയിൽ നിന്ന്  സംഭരിക്കുന്നത് ഏഴേമുക്കാൽ ലക്ഷം തേങ്ങ
Jan 13, 2022 07:40 AM | By Vyshnavy Rajan

കുറ്റ്യാടി : ഒരു തേങ്ങയ്ക്ക് 85 രൂപ വില ? ഞെട്ടേണ്ട. എന്തായാലും 75 ൽ കുറയില്ലെന്നാണ് കർഷകരുടെ പ്രതീക്ഷ. കർഷകർ വിത്ത് തേങ്ങയ്ക്ക് മികച്ച വില നൽകാൻ തന്നെയാണ് സർക്കാറിന്റെയും ഒരുക്കം. കുറ്റ്യാടി മേഖലയിൽ നിന്ന് മാത്രം സംഭരിക്കുന്നത് ഏഴേമുക്കാൽ ലക്ഷം വിത്ത് തേങ്ങ.

കൃഷിവകുപ്പ് സംഭരിക്കുന്ന വിത്തു നാളികേരത്തിന്റെ ആദ്യ വിളവെടുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ ഉദ്ഘാടനം ചെയ്തു. കൃഷി അസിസറ്റന്റ് ഡയറക്ടർ അമ്പിളി ആനന്ദ്, കൃഷി ഓഫീസർമാരായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ജാമിയ, സാന്ദ്രാ സ്റ്റീഫൻ, കൃഷി വകുപ്പുദ്യോഗസഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ തൊട്ടിൽപ്പാലം, ഉള്ളിയേരി കേന്ദ്രങ്ങൾ വഴി നടപ്പു വർഷം എട്ടേമുക്കാൽ ലക്ഷം വിത്തു തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇതിൽ ഒരു ലക്ഷത്തിൽപ്പരം വിത്തുതേങ്ങ മാത്രമാണ് ഉള്ളിയേരി കേന്ദ്രം മുഖേന സംഭരിക്കുക.

ബാക്കി സംഭരിക്കുന്നത് കുറ്റ്യാടി മേഖലയിൽ നിന്നുള്ള കുറ്റ്യാടി തേങ്ങയായിരിക്കും. സംഭരിക്കുന്ന തേങ്ങ ഒന്നിന്ന് 85 രൂപ വില കിട്ടണമെന്നാണ്‌ കർഷകരുടെ ആവശ്യം. എന്നാൽ വില നിർണയിച്ച് സർക്കാർ ഇതു വരെ ഉത്തരവായിട്ടില്ല.

Coconut costs Rs 85? Seven and a half lakh coconuts are procured from Kuttyadi region

Next TV

Related Stories
 തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

Jan 19, 2026 01:43 PM

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

ഭക്ഷ്യവിഷബാധ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ...

Read More >>
ചുരത്തിൽ വികസനമില്ല; പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധം

Jan 19, 2026 12:35 PM

ചുരത്തിൽ വികസനമില്ല; പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധം

പക്രന്തളം മലയോര ഹൈവേ നിർമ്മാണത്തിനെതിരെ...

Read More >>
ഉള്ളോളങ്ങള്‍ ; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു

Jan 19, 2026 11:51 AM

ഉള്ളോളങ്ങള്‍ ; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഓര്‍മ്മ പുസ്തകം പ്രകാശനം...

Read More >>
താക്കോൽ കൈമാറി ; വേളത്ത് നിർധന യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി നാസർ

Jan 19, 2026 11:11 AM

താക്കോൽ കൈമാറി ; വേളത്ത് നിർധന യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി നാസർ

വേളത്ത് യുവാവിന് വീട് നിർമ്മിച്ച് നൽകി നെല്ലോളി...

Read More >>
തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

Jan 17, 2026 06:21 PM

തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

തെരുവ് നായ ആക്രമണം കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക്...

Read More >>
Top Stories