#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു

#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു
Mar 1, 2024 01:03 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) ദീർഘകാലത്തെ അധ്യാപന പരിചയം സമ്മാനിച്ച അനുഭവങ്ങളുടെ നേർക്കാഴ്ചകൾ അക്ഷരങ്ങളിലൂടെ കോർത്തിണക്കി നാരങ്ങ മുട്ടായി എന്ന പുസ്തകം രചിച്ച് വട്ടോളി ഗവ.യുപി സ്കൂളിലെ അധ്യാപകൻ രമേശ് ബാബു കാക്കന്നൂർ പടിയിറങ്ങുന്നു.

കടന്നുവന്ന നാൾവഴികളിൽ ചേർത്തുവെച്ച കുഞ്ഞു മുഖങ്ങൾ പതിപ്പിച്ച അനുഭവ സ്മരണകളെ സൂക്ഷ്മ സുന്ദരമായ ഭാഷയിൽ വീണ്ടെടുത്ത് ആവിഷ്കരിക്കുന്ന ഗ്രന്ഥമാണ് നാരങ്ങ മുട്ടായി. കുഞ്ഞുങ്ങൾ കൈപിടിച്ചു നടക്കുന്ന ഒരധ്യാപകൻ ഈ പുസ്തകത്തിലുണ്ട്.

കൗതുകങ്ങൾ ഒളിപ്പിച്ച ആ കണ്ണുകളിലെ മഴയും വെയിലും മഞ്ഞും അയാൾ തിരിച്ചറിയുന്നു. അവരുടെ വിസ്മയലോകത്തേക്ക് സ്നേഹ മഞ്ചാടികൾ വിതറുന്നു. കുഞ്ഞുഭാവനയ്ക്ക് നിറം നൽകുന്നു.

ആക്കുളം ഗവ. യു.പി സ്കൂളിൽ തുടങ്ങി എട്ട് വിദ്യാലയങ്ങളിലൂടെ, തൻ്റെ അധ്യാപനജീവിതത്തിൽ തൻ്റെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് കൊണ്ടുവന്ന നർമങ്ങളിലൂടെയും മറക്കാനാവാത്ത ഓർമകളിലൂടെയും എഴുത്തുകാരനായ അധ്യാപകന്റെ കാലിഡോസ്കോപ്പിലൂടെ നോക്കിക്കാണാനും അധ്യാപകരുടെയും വിദ്യാർഥികളുടെയും രണ്ടാം ഭവനമായി മാറുന്ന വിദ്യാലയങ്ങളിലൂടെ അലഞ്ഞു തിരിയാനും ക്ഷണിക്കുകയാണ് ഈ പുസ്തകം.

ഹാർമോണിയം പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം നാളെ വൈകുന്നേരം നാലുമണിക്ക് പ്രശസ്ത സാഹിത്യകാരൻ പ്രൊ.കൽപ്പറ്റ നാരായണൻ വട്ടോളി ഗവ.യുപി സ്കൂളിൽ വെച്ച് പ്രകാശനം ചെയ്യും. ജയചന്ദ്രൻ മൊകേരി, നവാസ് മൂന്നാംകൈ, ബിജു കാവിൽ തുടങ്ങി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.

#taste #narangamuttayi #tomorrow #teacher #steps #out #spell

Next TV

Related Stories
 പുസ്തക പ്രകാശനം നടത്തി :രാജൻ വടയത്തിന്റെ കുഞ്ഞുത്താലു' പ്രകാശനം ചെയ്തു

Nov 14, 2025 03:56 PM

പുസ്തക പ്രകാശനം നടത്തി :രാജൻ വടയത്തിന്റെ കുഞ്ഞുത്താലു' പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം വടയത്തിന്റെകുഞ്ഞുത്താലു ...

Read More >>
അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

Mar 29, 2025 12:02 PM

അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്....

Read More >>
Top Stories