കാവിലുംപാറ: (kuttiadi.truevisionnews.com) കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുന്നുമ്മൽ ബ്ലോക്ക് വയോജന സംഗമം കാവിലുംപാറ ബഡ്‌സ് സ്കൂളിൽ വെച്ച് നടന്നു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 90-ഓളം വയോജനങ്ങൾ പങ്കെടുത്ത സംഗമം കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ ഉദ്ഘാടനം ചെയ്തു. മരുതോങ്കര സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. യശോദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പ്രിൻസി തുണ്ടിയിൽ, പി.ടി. ദിവ്യ, റോസക്കുട്ടി, അഷ്റഫ് മണ്ണാർകുണ്ടിൽ, പവിത്രൻ വട്ടകണ്ടി, വിവിധ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ ആശംസകൾ നേർന്നു. കെ.കെ. മോളി സ്വാഗതവും ഗീതാ രാജൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സജീവൻ ചെമ്മരത്തൂർ നയിച്ച 'പാട്ടും പറച്ചിലും' എന്ന പരിപാടിയും സിനിമ പ്രദർശനവും വയോജനങ്ങൾക്ക് നവ്യാനുഭവമായി.
Around 90 elderly people gathered at Kavilumpara to sing and dance.













































