---
title: "#soilmining | അനധികൃത മണ്ണെടുപ്പിനെ തുടർന്നു വീട് അപകട ഭീഷണിയിൽ "
english_title: "#house #danger #due #illegal #soilmining"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/187286/house-danger-due-illegal-soilmining"
published_at: "2024-02-25T19:41:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/65db4b41c4c2c_soilmining.jpg"
keywords: []
---

# #soilmining | അനധികൃത മണ്ണെടുപ്പിനെ തുടർന്നു വീട് അപകട ഭീഷണിയിൽ 

> **Lead Summary:** **കുറ്റ്യാടി: [** മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്നിലെ തട്ടാരു പറമ്പിൽ ഗണേഷ് ബാബുവിൻ്റെ വീടാണ്അനധികൃത മണ്ണെടുപ്പിനെ തുടർന്ന് അപകട ഭീഷണി നേരിടുന്നത്.

## Article Content

**കുറ്റ്യാടി: [** മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്നിലെ തട്ടാരു പറമ്പിൽ ഗണേഷ് ബാബുവിൻ്റെ വീടാണ്അനധികൃത മണ്ണെടുപ്പിനെ തുടർന്ന് അപകട ഭീഷണി നേരിടുന്നത്.

ഗണേഷ് ബാബുവിൻ്റെ വീടിനോടു ചേർന്നുള്ള ആറോളം വ്യക്തികളുടെ സ്ഥലം സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങിയാണ് ജെ.സി.ബി. ഉപയോഗിച്ച് 4 മീറ്ററോളം താഴ്ച്ചയിൽ മണ്ണെടുക്കുന്നത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണിടിച്ചതോടെയാണു വീട് അപകടാവസ്ഥയിലായത്.

അശാസ്ത്രീയമായി മണ്ണിടിക്കുന്നതിനെതിരെ ഗണേഷ് ബാബു പഞ്ചായത്ത് വില്ലേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലന്ന് ബാബു പറയുന്നു.

ഓടിട്ട പഴകിയ വീടാണ് ബാബുവിൻ്റെത് മുള്ളൻകുന്ന് ടൗണിൽ നിന്നും ഏകദേശം ഒന്നര മീറ്റർ ദൂരത്ത് അഞ്ച് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ശക്തമായ കാറ്റോ മഴയയോവന്നാൽ ഏത് സമയവും തകർന്നു വീഴാവുന്ന അവസഥയിലാണ്.

എല്ലാവിധ മാനദണ്ഢങ്ങളും കാറ്റിൽ പറത്തി സ്വകാര്യ വ്യക്തി മണ്ണെടുക്കുന്നത് ഉടൻ നിർത്തിവെക്കാനും പഞ്ചായത്ത് വില്ലേജ് ഉത്തരവാദപ്പെട്ടവർ ശകതമായ നടപടി സ്വീകരിക്കണമെന്ന് മരുതോങ്കര ബി.ജെ.പി കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവസഥലം ബി.ജെ.പി നേതാക്കളായ പി.പി ഇന്ദിര ലിനീഷ് ഗോപാൽ സുധീഷ്കാരംങ്കോട്ട് ജിതേഷ് മരുതോങ്കര എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/187286/house-danger-due-illegal-soilmining)