#congress | ഗാലക്സി സൂപ്പർ മാർക്കറ്റിന് പിന്തുണ; കോൺഗ്രസ് പ്രതിനിധികൾ സ്ഥാപനം സന്ദർശിച്ചു

#congress | ഗാലക്സി സൂപ്പർ മാർക്കറ്റിന് പിന്തുണ; കോൺഗ്രസ്  പ്രതിനിധികൾ സ്ഥാപനം സന്ദർശിച്ചു
Dec 2, 2023 11:06 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) ഗാലക്സി സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ട് ബിജെപി പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രതിനിധികൾ സ്ഥാപനം സന്ദർശിച്ചു.

കുറ്റ്യാടിയിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്ന രീതിയിൽ വർഗീയ പ്രചരണം നടത്തുന്ന ബിജെപിയുടെ നിലപാട് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടവരുത്തും.

ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്ന വർഗീയ നിലപാട് യാതൊരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. കുറ്റ്യാടിയിലെ മതസൗഹാർദ്ദത്തെ തകർക്കുന്ന വർഗീയ പ്രചരണങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഗ്യാലക്സി സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങൾക്ക് കോൺഗ്രസിന്റെ പൂർണ്ണപിന്തുണ ഉണ്ടയിരിക്കുമെന്ന് മാനേജ്മെന്റിന് കോൺഗ്രസ് പ്രതിനിധികൾ ഉറപ്പു നൽകി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ സുരേഷ് മാസ്റ്റർ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്ററുമാരായ പി.പി ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബാപ്പറ്റ അലി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി. അശോകൻ, വി വി മാലിക്ക്, അനസ് എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

#Support #GalaxySuperMarket #congress #representatives #visited #institution

Next TV

Related Stories
എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

Jan 7, 2026 07:08 PM

എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

എസ്ഐആർ, കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്ത്, അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ...

Read More >>
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
Top Stories