---
title: "#MedicalCamp | സൗജന്യ മെഡിക്കൽ ക്യാമ്പ്; ഡിസംബർ 7 ന് രാവിലെ 8 മണി മുതൽ കുറ്റ്യാടി പഴയ ബസ്റ്റാന്റിൽ "
english_title: "#Free #MedicalCamp #December #Kuttiady #OldBustant"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/166524/free-medicalcamp-december-kuttiady-oldbustant"
published_at: "2023-12-02T11:58:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/656ad0653744e_camp.jpg"
keywords: []
---

# #MedicalCamp | സൗജന്യ മെഡിക്കൽ ക്യാമ്പ്; ഡിസംബർ 7 ന് രാവിലെ 8 മണി മുതൽ കുറ്റ്യാടി പഴയ ബസ്റ്റാന്റിൽ 

> **Lead Summary:** **കുറ്റ്യാടി: [ **നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആസ്‌റ്റർ മിംസ് കോഴിക്കോടിന്റെയും കുറ്റ്യാടി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

## Article Content

**കുറ്റ്യാടി: [ **നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആസ്‌റ്റർ മിംസ് കോഴിക്കോടിന്റെയും കുറ്റ്യാടി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

2023 ഡിസംബർ 7 ന് രാവിലെ 8 മണി മുതൽ കുറ്റ്യാടി പഴയ ബസ്റ്റാന്റിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 350 പേർക്കാണ് ഈ സൗകര്യം ലഭ്യമാകുക.

ഷുഗർ, കൊളസ്ട്രോൾ, ലിവർ ഫംഗ്ഷൻ ടെസ്‌റ്റ്( എൽ എഫ് ടി) ഇ സി ജി എന്നീ ടെസ്റ്റുകളാണ് നടത്തുക. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് തുടർ ചികിത്സ ലഭ്യമാക്കും എന്ന് മെഡിക്കൽ ക്യാമ്പ് കൺവീനർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/166524/free-medicalcamp-december-kuttiady-oldbustant)