സി.പി.എം. കുന്നുമ്മൽ ഏരിയാസമ്മേളനം ഇന്ന് സമാപിക്കും

സി.പി.എം. കുന്നുമ്മൽ ഏരിയാസമ്മേളനം ഇന്ന് സമാപിക്കും
Dec 12, 2021 09:02 AM | By Kavya N

കക്കട്ടിൽ: സി.പി.എം. കുന്നുമ്മൽ ഏരിയാസമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറി സ്ഥാനത്ത് കെ. കെ സുരേഷ് തുടരും. മഹിള , ഡിവൈഎഫ്ഐ ,എസ് എഫ് ഐ നേതൃത്വനിരയിലുള്ളവർ പുതുമുഖങ്ങളായി ഏരിയാ കമ്മറ്റിയിലേക്കെത്തും. ഇന്നലെ രാവിലെ കക്കട്ടിൽ കുന്നുമ്മൽ കണാരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

രക്തസാക്ഷി കെ.പി. രവീന്ദ്രന്റെ അമ്പലക്കുളങ്ങരയിലെ സ്മൃതിമണ്ഡപത്തിൽനിന്ന് ഏരിയാ കമ്മിറ്റി അംഗം പി. നാണുവിന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ സമ്മേളനനഗരിയിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ ഏറ്റുവാങ്ങി. 17 ലോക്കൽകമ്മിറ്റികളിൽനിന്നു തിരഞ്ഞെടുത്തവരും ഏരിയാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 167 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.എം. റഷീദ് രക്തസാക്ഷിപ്രമേയവും പി.ജി. ജോർജ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയാസെക്രട്ടറി കെ.കെ. സുരേഷ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ കെ.കെ. ദിനേശൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ഭാസ്കരൻ, വി.പി. കുഞ്ഞിക്കൃഷ്ണൻ, എം. മെഹബൂബ്, പി. വിശ്വൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.പി. കുഞ്ഞമ്മദ്കുട്ടി. എം.എൽ.എ., കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ. കൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനംചെയ്യും.

CPM The Kunnummal Area Conference will conclude today

Next TV

Related Stories
തെരഞ്ഞെടുപ്പ് റാലി ; എൽഡിഎഫ്  കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി  സംഘടിപ്പിച്ചു

Dec 6, 2025 01:42 PM

തെരഞ്ഞെടുപ്പ് റാലി ; എൽഡിഎഫ് കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു...

Read More >>
  കാനത്തിൽ ജമീലയെ അനുസ്മരിച്ചു മഹിളാ അസോസിയേഷൻ

Dec 6, 2025 11:42 AM

കാനത്തിൽ ജമീലയെ അനുസ്മരിച്ചു മഹിളാ അസോസിയേഷൻ

മുൻ എംഎല്‍എ കാനത്തിൽ ജമീല...

Read More >>
Top Stories










News Roundup