#cleaningoperation | ശുചീകരണ പ്രവർത്തനം; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കായക്കൊടി ഗ്രാമ പഞ്ചായത്ത്

#cleaningoperation | ശുചീകരണ പ്രവർത്തനം; മാർഗ നിർദ്ദേശങ്ങൾ  പുറത്തിറക്കി കായക്കൊടി ഗ്രാമ പഞ്ചായത്ത്
Sep 21, 2023 12:56 PM | By Priyaprakasan

കുറ്റ്യാടി: (kuttiyadinews.in)കായക്കൊടി പഞ്ചായത്തിൽ പുതിയ നിർദേശങ്ങൾ പുറത്തിറക്കി.പഞ്ചായത്തിന് കീഴിലെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർദേശങ്ങൾ പുറത്തിറക്കിയത്.

ഗ്രാമപഞ്ചായത്തിലെ പൊതു റോഡുകൾ സ്റ്റേറ്റ് ഹൈവേ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ അതിലുള്ള സ്ഥലത്തുകൂടി കടന്നു പോകുന്ന റോഡുകളുടെ ഇരുവശത്തും അനധികൃതമായും അലക്ഷ്യമായും സൂക്ഷിച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികളായ കല്ല് ,മണൽ ,മണ്ണ്, തടി എന്നിവ സ്വയം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതാണ്.

സുഗമായ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിൽ സൂക്ഷിച്ച് മേൽപ്പറഞ്ഞ സാധനസാമികൾ നീക്കം ചെയ്യാത്ത പക്ഷം പ്രസ്തുത സാധന സാമഗ്രികൾ പഞ്ചായത്ത് നീക്കം ചെയ്യുന്നതും അത്യാവശ്യ ചെലവുകൾ ഉടമസ്ഥരിൽ നിന്നും യഥാവിധി ഈടാക്കുന്നതും ആയിരിക്കും എന്ന് പഞ്ചായത്ത് അറിയിച്ചു.

കായക്കൊടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ പൊതുമരാമത്ത് റോഡ് ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള മറ്റു റോഡുകൾ, കുളം തോടുകൾ കനാലുകൾ മറ്റു പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവയോട് ചേർന്ന് മതിൽ നിർമ്മാണ പ്രവർത്തനം നടത്തുമ്പോൾ 2021ലെ കേരള പഞ്ചായത്ത് രാജ് ചട്ട പ്രകാരം പെർമിറ്റ് എടുത്ത ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനം നടത്താവൂ.

ആൾതാമസം ഇല്ലാത്തതും ഒഴിച്ചിട്ടിരിക്കുന്നതുമായ വീടിനോട് ചേർന്ന് സ്വകാര്യഭൂമിയിലെ കൃഷി ചെയ്യാത്ത സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും വളർന്ന നിൽക്കുന്ന കാട് വെട്ടി സുരക്ഷിതമാക്കേണ്ടതാണ്. വീടുകളിൽ നിന്ന് പൊതുവഴിയിലേക്കോ നീർച്ചാലിലേക്കോ മലിനജലം തുറന്നു വിടാൻ പാടില്ല.

ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകളും സ്ഥാപന ഉടമകളും ഹരിത കർമ്മ സേന യൂസർ ഫീസ് നിർബന്ധമായും നൽകേണ്ടതാണ്. വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ ഫോറത്തോടൊപ്പം ഹരിത കർമ്മ സേന  ഫീസ് ഒടുക്കിയ രസീറ്റ് ഹാജരാക്കേണ്ടതാണ്.

ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ യാതൊരു കാരണവശാലും മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ലാത്തതാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഉടമസ്ഥരുടെ ഉത്തരവാദിത്തമാണ് .

കൂടാതെ ആവശ്യമായ സുരക്ഷാബുദ്ധിയോ ചുറ്റുമതിലോ നിർമ്മിച്ച അപകടസാധ്യത ഒഴിവാക്കേണ്ടതാണ്. ഈ പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതും ആരെങ്കിലും നിർദ്ദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ  അവർക്കെതിരെ കൃത്യമായ നടപടി എടുക്കും എന്നും പഞ്ചായത്ത്  അധികാരികൾ. അറിയിച്ചു

#cleaning #operation #kayakkodi #gramapanchayat #issued #road #instructions

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories