കുറ്റ്യാടി ഐഡിയൽ കോളേജ്; ലോക പരിസ്ഥിതി ദിനം ആചരിച്ചു

കുറ്റ്യാടി ഐഡിയൽ കോളേജ്; ലോക പരിസ്ഥിതി ദിനം ആചരിച്ചു
Jun 6, 2023 04:55 PM | By Kavya N

കുറ്റ്യാടി :  (kuttiadinews.in) കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടൽ, ക്യാമ്പസ് പരിസരത്ത് നിന്ന് പ്ലാസ്റ്റിക് ശേഖരിക്കൽ, പരിസ്ഥിതി വിഷയത്തിലുള്ള ചർച്ച തുടങ്ങി വിവിധ പരിപാടികൾ നടന്നു. പരിപാടി പരിസ്ഥിതി പ്രവർത്തകൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. ഭൂമിയുടെ 2023-ലെ പ്രമേയമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്നത് നമ്മുടെ കാലത്തെ വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നിനെ ചെറുക്കുന്നതിന് നാമെല്ലാവരും ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത്, കൊമേഴ്‌സ് വിഭാഗം മേധാവി പി പി ലിജി, ഇംഗ്ലീഷ് വിഭാഗം മേധാവി കെ പി മൊയ്തു, അറബിക് വിഭാഗം മേധാവി എം എം സൽമ, മാനേജ്‌മെന്റ് വിഭാഗം മേധാവി പി രേഷ്മ, മാസ്സ് കമ്മ്യൂണിക്കേഷൻ മേധാവി അമൃത എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് മുസവ്വിർ നന്ദി രേഖപ്പെടുത്തി.

Kuttyadi Ideal College; World Environment Day was observed

Next TV

Related Stories
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
കരവിരുതിൻ്റെ ലോകം ഇനി ആറുനാൾ കൂടി; സർഗാലയയിൽ തിരക്കേറുന്നു

Jan 6, 2026 04:06 PM

കരവിരുതിൻ്റെ ലോകം ഇനി ആറുനാൾ കൂടി; സർഗാലയയിൽ തിരക്കേറുന്നു

കരവിരുതിൻ്റെ ലോകം ഇനി ആറുനാൾ കൂടി സർഗാലയയിൽ...

Read More >>
Top Stories