വേളം : (kuttiadinews.in) മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് ഹരിത സഭ നടത്തി. കൂടാതെ മാലിന്യമുക്ത പ്രവർത്തനങ്ങളുടെ അവലോകനവും കർമ്മ പരിപാടികളും ഗ്രൂപ്പടിസ്ഥാനത്തിൽ ചർച്ച ചെയ്തു.
ഹരിത കർമ്മസേന, ആശാ വർക്കർമാർ, എൻ.എസ്.എസ് വളണ്ടിയർമാർ, പെൻഷൻ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വ്യാപരി വ്യവസായി പ്രതിനിധികൾ, സീനിയർ സിറ്റിസൺ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഹരിത സഭ ഉദ്ഘാടനം ചെയ്തു. ഒപ്പം പരിസ്ഥിതി ദിന സന്ദേശo നൽകുകയും ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി.
പി.സൂപ്പി മാസ്റ്റർ. സറീന നടുക്കണ്ടി, വി.കെ.അബ്ദുള്ള, പി.പി.ചന്ദ്രൻ, എം.സി. മൊയ്തു, ഇ.പി.സലിം, നാണു നമ്പ്യാർ, ടി.വാസു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ്, ഹെഡ് ക്ലാർക് ജിതേഷ്, വി.ഇ.ഒ. രജിൻ , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ചിത്രാ വിജയൻ അവ ലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
free of waste; Velam Grama Panchayat conducted Harita Sabha