Mar 24, 2023 12:48 PM

തളീക്കര: ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് രണസ്മരണ നടത്തി.


ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ തളീക്കര മേഖല കമ്മിറ്റി കരണ്ടോട് സംഘടിപ്പിച്ച രണസ്മരണ പരിപാടി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗം സിദ്ധാർഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തളീക്കര മേഖല കമ്മിറ്റി പ്രസിഡന്റ് അഖിൽ പി അധ്യക്ഷതവഹിച്ച പരിപാടിയിൽ സെക്രട്ടറി ബിപിൻവാസ് സ്വാഗതവും, വൈസ് പ്രസിഡന്റ് നീരജ് പ്രതിജ്ഞയും ചൊല്ലികൊടുത്തു .

Remembrance DYFI Talikara Region Committee in memory of the brave martyrs

Next TV

Top Stories