നരിപ്പറ്റ: ലഹരിവിരുദ്ധ സദസ്സും തൈക്കണ്ടി മീത്തൽ ഹമീദ് - കണ്ടോത്ത് അശ്റഫ് അനുസ്മരണവും സംഘടിപ്പിച്ച് കണ്ടോത്ത്കുനി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി. നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി കെ.എം ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി ഷൗകത്തലി അധ്യക്ഷനായി. എം.പി. ജാഫർ, ഹാരിസ് റഹ്മാനി തിനൂർ എന്നിവർ ക്ലാസെടുത്തു. പാലോൽ കുഞ്ഞമ്മത്, പി.വി അബ്ദുല്ല, പി.പി നവാസ്, സകീന ഹൈദർ, സി.പി. അമ്മത് സംസാരിച്ചു
Muslim League organizes anti drug rally commemoration Naripatta