വട്ടോളി: (kuttiadi.truevisionnews.com) കക്കട്ടിൽ ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ചിത്രകാര സംഗമം ശ്രദ്ധേയമായി . വർണ സാന്ത്വനം എന്ന പേരിൽ നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. ചിത്രവിതരണോൽഘാടനം പഞ്ചായത്ത് വൈസ് പ്രസി. വി.വിജിലേഷും, സമാപന ചടങ്ങ് പ്രശസ്ത കലാകാരൻ ശ്രീജിത്ത് കൈവേലിയും ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ റഫീഖ് അധ്യക്ഷത വഹിച്ചു. ആദ്യ ചിത്രം നാസർ നെല്ലോളിക്കണ്ടിക്ക് വേണ്ടി റഫീഖ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ റീന സുരേഷ്, പ്രമോദ് കക്കട്ടിൽ, ഒ.ബാലൻ, പറമ്പത്ത് കുമാരൻ, എ.പി കുഞ്ഞബ്ദുള്ള, ഒ.വനജ, പറമ്പത്ത് കുമാരൻ, ടി.സുധീർ, വി. രാജൻ, കെ.റൂസി, സി.പി കൃഷ്ണൻ, സാംസ്കാരിക പ്രവർത്തകരായ രാജഗോപാലൻ കാരപ്പറ്റ, തളിയിൽ ബാലൻ, കെ മാൾ മാനേജർ റിയാസ് സുലൈമാൻ, ട്രസ്റ്റ് ഭാരവാഹികളായ പി.പി അശോകൻ, വി.വി പ്രഭാകരൻ, എം.എം രാധാകൃഷണൻ എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ രാംദാസ് കക്കട്ടിൽ നേതൃത്വം നൽകി.
Charutha Trust organizes painters' meet