കുറ്റ്യാടി: സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഗദേവ്, എന്നിവരുടെ രക്തസാക്ഷി ദിനചാരണ പരിപാടി വിദ്യാർത്ഥി റാലിയും പൊതുയോഗവും എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി വെച്ച് നടന്നു.


എസ് എഫ് ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ടി കെ ഉദ്ഘാടനം ചെയ്തു. അഭിരാം പ്രകാശ് സ്വാഗതവും രസിൽ രമേശ് അധ്യക്ഷതയും നിർവഹിച്ചു. അനുവിന്ദ് ഒ പി, അർജുൻ കെ, സാൻജോ, പാർവണ, അഭയ് തുടങ്ങിയവർ സംസാരിച്ചു
March 23; Bhagat Singh, Rajguru, Sukhdev Martyrdom Day